ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം നുറുകണക്കിന് ആളുകള്‍ക്ക് സ്വാന്തനമായി. പ്രളയ ദുരിതബാധിത പ്രദേശങ്ങളിലും, ക്യാമ്പുകളില്‍ അവശേഷിക്കുന്നവരെയും കണ്ട് നേരില്‍ സംവദിച്ച്പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി രാവിലെ 10.40നുപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി സി സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരോടൊപ്പമാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങിയത്. എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റിയംഗം ഉമ്മന്‍ ചാണ്ടി, എം പിമാരായ ശശി തരുര്‍,കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി മുകള്‍ വാസ്‌നിക്ക് എംപി., സെക്രട്ടറിപി.സി.വിഷ്ണുനാഥ്, കെ.എന്‍ വിശ്വനാഥന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി, കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് ,നിര്‍വാഹക സമിതിയംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, സുനില്‍ പി ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.തുടര്‍ന്ന് വരിയായി നിരന്നു നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കളെ ഓരോരുത്തരെ പരിചയപ്പെട്ടു.കോളേജ് ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ കഴിയുന്നവരെ കണ്ട് അവരുടെ പരാതികളും പരിഭവങ്ങളും, അനുഭവങ്ങളും അതീവ ശ്രദ്ധയോടെ കേട്ടു .കൊച്ചു കുട്ടികളെ എടുക്കുകയും പ്രായമായവരുടെയടുക്കലേക്കെത്തി അവര്‍ക്ക് ' സ്വാന്തനമേകി.അര മണിക്കൂര്‍ ഇവിടെ ചിലവഴിച്ച ശേഷം കാര്‍ മാര്‍ഗ്ഗം ഐ.എച്ച്.ആര്‍.ഡി.എന്‍ജിനീയറിംഗ് കോളേജിലേക്കായിരുന്നു അടുത്ത യാത്ര.. അവിടെ ഓരോ മുറികളിലായി കഴിയുന്നവരെ ചെന്നു കണ്ടു വിവാങ്ങള്‍ ആരാഞ്ഞു. ഇവിടെയും അരമണിക്കൂര്‍ സമയമെടുത്തു. പുത്തന്‍കാവ് വഴി ഇടനാട്ടിലേക്കായിരുന്നു അടുത്ത ഊഴം. സ്ഥലങ്ങള്‍ കണ്ട ശേഷം ഒരു വീടിനു മുകളില്‍ ക്യാമ്പ് ചെയ്യുന്നവരെ അവിടേക്ക് കയറിച്ചെന്ന് കാണുവാന്‍ സന്നദ്ധനായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ അടുത്തെത്തി സംസാരിച്ചു. പിന്നീട് മാലക്കര വഴി പത്തനംതിട്ട ജില്ലയിലെ ആറന്‍മുള എഴിക്കാട് കോളനിയിലെത്തിയ രാഹുല്‍ വീടുകള്‍ക്കുള്ളില്‍ കയറിയിറങ്ങിയാണ് ദുരിതങ്ങള്‍ മനസ്സിലാക്കിയത്.തിരികെ യെത്തി 12.40ന് ആലപ്പുഴക്കു മടങ്ങുവാനായി ഹെലിക്കോപ്ടറില്‍ കയറിയിരുന്നപ്പോഴാണ്' ഹെലിപ്പാഡില്‍ എയര്‍ ആംബുലന്‍സ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.ഉടന്‍ തന്നെ താഴേക്കിറങ്ങി വിദഗ്ധ ചികില്‍സക്കായി 108 ആംബുലന്‍സില്‍ എത്തിച്ച രോഗിയെ അടുത്ത് ചെന്ന് കണ്ടു. എയര്‍ ആംബുലന്‍സ് ഉയര്‍ന്നുപൊങ്ങിയശേഷമാണ് ഹെലികോപ്ടറിലേക്കു കയറിയത്. കനത്ത മഴയെയും അവഗണിച്ച് രാഹുല്‍ നിശ്ചയിച്ച പരിപാടികള്‍ പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."