HOME
DETAILS
MAL
സഊദിയിൽ ഇന്നും ആശ്വാസം; 996 രോഗമുക്തി, 27 മരണം, 816 പുതിയ രോഗികൾ
backup
September 02 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 996 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 രോഗികൾ മരണപ്പെടുകയും 816 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ കാലങ്ങളിലെ ഏറ്റവും കുറവ് പുതിയ വൈറസ് ബാധ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്.
21,020 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,523 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,956 ആയും വൈറസ് ബാധിതർ 317,486 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 996 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 292,510 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."