HOME
DETAILS

മുടപ്പല്ലൂര്‍ ടൗണിലെ മലിനജലം വീടുകളിലേക്ക്; തടയാന്‍ മൈമൂണ്‍ ഉമ്മ മുന്നൊരുക്കം തുടങ്ങി

  
backup
April 27 2019 | 07:04 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%bf

വടക്കഞ്ചേരി: മുടപ്പല്ലൂര്‍ ടൗണിലെ പുഴുവരിക്കുന്ന മലിനജലം വീടിനുള്ളിലേക്ക് കയറുന്നത് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ദുരിതത്തിന് അറുതിവരുത്താനുള്ള മുന്നൊരുക്കത്തിലാണ് എണ്‍പതു വയസുള്ള മൈമൂണ്‍ ഉമ്മയും. കഴിഞ്ഞദിവസങ്ങളില്‍ വേനല്‍മഴയുണ്ടായപ്പോള്‍ ടൗണില്‍ നിറഞ്ഞ മലിനജലവും കാനകളില്‍നിന്നുള്ള വെള്ളവും മൈമൂണ്‍ ഉമ്മയുടെ വീടിനുള്ളില്‍ കയറി. ഉടുതുണിയല്ലാതെ എല്ലാം നനഞ്ഞു നശിച്ചിരുന്നു.
വെള്ളം കയറിയപ്പോള്‍ രാത്രിമുഴുവന്‍ കട്ടിലില്‍ ഇരുന്ന് ഉമ്മയും മക്കളും പേരക്കുട്ടികളും ദുരിതം അനുഭവിച്ചു. വീടിനുള്ളിലെ എല്ലാ മുറികളിലും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം കയറിയതിനാല്‍ മുറികള്‍ വൃത്തിയാക്കാനും കുടുംബം ഏറെ പണിപ്പെട്ടു. ഇപ്പോഴും മലിനജലം കയറിയതിന്റെ ദുര്‍ഗന്ധം വീടിനുള്ളിലുണ്ട്.
മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ഇവരുടെ ആധിയേറും. ടൗണിലെ മൂന്നു റോഡുകളില്‍നിന്നുള്ള വെള്ളംമുഴുവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍വശത്തുള്ള മൈമൂണ്‍ ഉമ്മയുടെ വീടിനുമുന്നില്‍ കെട്ടിനില്ക്കും. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം അലയടിച്ച് റോഡിനേക്കാള്‍ താഴെയുള്ള ഇവരുടെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറും. നൂറ്റാണ്ടോളം പഴക്കമുള്ള മണ്‍ചുമര്‍ വീടായതിനാല്‍ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നാല്‍ ചുമര്‍നനഞ്ഞ് വീടും അപകടഭീഷണിയിലാണ്. ഇതിലാണ് പിഞ്ചുകുട്ടികള്‍ ഉള്‍പടെയുള്ളവര്‍ കഴിയുന്നത്.
മലിനജലം വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ വാതിലിന്റെ കട്ടിളയ്ക്കു മുകളില്‍ രണ്ടടി ഉയരത്തില്‍ കല്ലുവച്ച് അടയ്ക്കുകയാണ് മൈമൂണ്‍ ഉമ്മ. വീട്ടിലേക്ക് കടക്കാനും പുറത്തേക്കിറങ്ങാനും ബുദ്ധിമുട്ടാണെങ്കിലും ഇനിയും വീടിനുള്ളിലേക്ക് മലിനജലം കടന്നാല്‍ പകര്‍ച്ചവ്യാധിക്കൊപ്പം വീടും തകരുമെന്നാണ് ഈ ഉമ്മ പറയുന്നത്.
മൈമൂണ്‍ ഉമ്മയുടെ ഇതേ ദുരവസ്ഥ ഇവിടത്തെ മറ്റു പല വീട്ടുകാര്‍ക്കും ടൗണിലെ അമ്പതോളം കച്ചവടക്കാര്‍ക്കുമുണ്ട്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂര്‍. ഇവിടത്തെ വെള്ളക്കെട്ടിന് ഒരുപതിറ്റാണ്ടോളം പഴക്കമുണ്ട്.
കച്ചവടക്കാരുടെയും വീട്ടുകാരുടെയുമെല്ലാം നിരന്തര പരാതിയെ തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് കാല്‍കോടി രൂപ ചെലവഴിച്ച് ഇവിടെ പുതിയ കാന നിര്‍മിച്ചെങ്കിലും നിര്‍മാണത്തിലെ അപാകതകളും യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതുംമൂലം വെള്ളക്കെട്ട് അതിരൂക്ഷമായി.
വെള്ളംപോയിരുന്ന ചാല്‍ സ്വകാര്യവ്യക്തികള്‍ അടച്ചുകെട്ടിയതും ദുരിതം വര്‍ധിപ്പിച്ചു. പഞ്ചായത്തോ പൊതുമരാമത്ത് അധികൃതരോ മുടപ്പല്ലൂരിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാന്‍ രംഗത്തുവരുന്നില്ലെന്നാണ് ആക്ഷേപം. പരസ്പരം പഴിചാരി ഇവര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി പ്രകാശന്‍ എന്നിവര്‍ ആരോപിച്ചു.
മാലിന്യം കുന്നുകൂടി രോഗഭീതി പടരുമ്പോഴും ആരോഗ്യവകുപ്പും അനങ്ങുന്നില്ലെന്ന് പരാതിയുണ്ട്. മഴക്കാലമാകുന്നതോടെ വെള്ളക്കെട്ട് വലിയ പ്രശ്‌നമായി മാറും. അതിനുമുമ്പേ ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago