ഇടതു ഭരണത്തിലും കേരളത്തില്‍ യു.ഡി.എഫ് അനുകൂല നിലപാടെന്ന് എ.എ.പി
ന്യൂഡല്‍ഹി: കേരളത്തിലേത് പരസ്പര സഹകരണമുള്ള ഭരണമാണെന്നും ഇടതുപക്ഷ സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും കേസുകളിലും മറ്റും യു.ഡി.എഫിനു അനുകൂലമായ നയമാണ് സ്വീകരിക്കുന്നതെന്നും എ.എ.പി കുറ്റപ്പെടുത്തി. ബാര്‍കോഴ കേസില്‍ കെ.എം മാണിക്കും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും അനുകൂലമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിയ്‌ക്കെതിരേ നിലകൊള്ളുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്നു മാസം തികയുംമുന്‍പെ ആരോപണ വിധേയമായിരിക്കുകയാണ്. നിയമ ഉപദേഷ്ടാവ് സ്ഥാനംനല്‍കി എം.കെ ദാമോദരനെ പിന്തുണയ്ക്കുന്ന നിലപാട് പിണറായി സ്വീകരിച്ചതുതന്നെ ഇതിനു തെളിവാണ്.
ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ പിണറായിക്കു ലഭിച്ചത് തന്നെ പരസ്പര സഹരണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ ഘടകം നേതാവ് സി.ആര്‍ നീലകണ്ഠനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."