മണല്‍ക്കടത്ത് വീണ്ടും സജീവം; പൊലിസ് പരിശോധന കര്‍ശനമാക്കി
കൊപ്പം: ചെറിയ ഇടവേളക്ക് ശേഷം തൂതപ്പുഴയിലെ കടവുകളില്‍നിന്ന് മണല്‍കടത്ത് സജീവമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലാ പൊലിസ് മോധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തൂതപുഴയിലെ മണല്‍ കടത്ത് തടയാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ പൊലിസ് റവന്യൂ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ വിവിധ ഡ്യൂട്ടികളില്‍ പ്രവേശിച്ചതോടെയാണ് വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ വിവിധ കടവുകളിലെ മണല്‍കടത്തുകാര്‍ക്ക് ചാകരയായത്.
പ്രളയത്തിന് ശേഷമുള്ള മണലിന് നല്ല ഡിമാന്റാണ്. അഴുക്കുകളില്ലാത്ത മണലായതാണ് കാരണം. തെരഞ്ഞടുപ്പ് തിരക്കിന് ശേഷം വീണ്ടും മണല്‍ കടത്തിനെതിരേ കൊപ്പം പൊലിസ് രംഗത്തിറങ്ങി. രാത്രിയിലും കര്‍ശന പരിശോധന നടത്തും. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം കാളിയാര്‍ വട്ടം കടവില്‍നിന്ന് മണല്‍ കടത്തില്‍ ഏര്‍പ്പെട്ടിരുന്ന മിനി ലോറി കൊപ്പം പൊലിസ് എസ്.ഐ ഫകറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മണല്‍ കടത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."