മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്തിയത് തെറ്റായ സ്ഥലത്തെന്നു സംഘം
ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി ഇതുവരെ തെരച്ചില്‍ നടത്തിയതു തെറ്റായ സ്ഥലത്തെന്നു തെരച്ചില്‍ സംഘം. എം.എച്ച് 370 വിമാനത്തിനായി പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചില്‍ നടത്തുന്ന സംഘമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഫ്രാന്‍സില്‍നിന്നുള്ള വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഇവിടെ തെരച്ചില്‍ നടക്കുന്നത്. പുതിയ വെളിപ്പെടുത്തലോടെ ഇവിടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള സാധ്യത വിരളമായിരിക്കേ, ഇവിടത്തെ തെരച്ചില്‍ മൂന്നു മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ ഇന്നു മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗം ചേരും.
ഇപ്പോള്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്തായിരിക്കില്ല വിമാനം തകര്‍ന്നുവീണതെന്നും അതു മറ്റെവിടെയോ ആയിരിക്കാമെന്നും പ്രൊജക്ട് ഡയറക്ടര്‍ പോള്‍ കെന്നഡി പറഞ്ഞു. നിലവില്‍ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ആസ്ത്രേലിയ, മലേഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. 2014 ജൂണ്‍ എട്ടിനാണ് ക്വലാലംപൂരില്നിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം 239 പേരുമായി കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."