പി.യു ചിത്രക്ക് അവഗണന; സ്വീകരണം പേരിനുമാത്രം
പാലക്കാട്: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പി.യു ചിത്രക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയത് പേരിനുമാത്രമൊരു സ്വീകരണം. കായിക പ്രേമികളൊ ജനകീയ പങ്കാളിത്തമൊ ഇല്ലാത്ത ചെറിയ സ്വീകരണമാണ് നല്‍കിയത്. വീറും വാശിയും നിറഞ്ഞ ട്രാക്കില്‍ വേഗതയുടെ പര്യായമായി മാറി, ഇന്ത്യയുടെ അഭിമാനമായി പി.യു ചിത്ര ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ പതക്കത്തില്‍ മുത്തമിട്ട് ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ കൗണ്‍സില്‍ നല്‍കിയത് പേരിനൊരു സ്വീകരണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര ഒന്നാം സ്ഥാനം കരങ്ങളില്‍ ഉയര്‍ത്തിയത്. അവസാന മുന്നൂറ് മീറ്ററിലെ കുതിപ്പ് വഴി ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. രാജ്യത്തിനാകമാനം അഭിമാനകരമാം മുഹൂര്‍ത്തം സമ്മാനിട്ടച്ച ഈ കായിക താരത്തിന് നല്‍കിയതാകട്ടെ പ്രഹസനമായൊരു സ്വീകരണം.
അടുത്ത ലോക അത്‌ലറ്റിക് മീറ്റ് ലക്ഷ്യമിടുന്ന ചിത്രക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിന്റെ ആദ്യപടി ആയിരിക്കണമായിരുന്നു ഈ സ്വീകരണം. കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടന്ന് ചിത്രയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."