HOME
DETAILS
MAL
ഗസ്സയ്ക്കു മേലുള്ള ഉപരോധം ഉടന്‍ നീക്കണമെന്ന് യു.എന്‍
backup
September 02 2020 | 19:09 PM
ജനീവ: ഗസ്സ മുനമ്പിനു നേരെ ഏര്‍പ്പെടുത്തിയ ഉപരോധം ഇസ്റാഈല്‍ ഉടന്‍ എടുത്തുകളയണമെന്നും അവിടേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പാത അനുവദിക്കണമെന്നും യു.എന്‍ റസിഡന്റ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാമി മക്ഗോള്‍ഡ്രിക് ആവശ്യപ്പെട്ടു.
ഹമാസും ഇസ്റാഈലും തമ്മിലെ ഉടമ്പടിയനുസരിച്ച് ഗസ്സയിലേക്കുള്ള ഇന്ധനവിതരണം പുനസ്ഥാപിക്കുകയും മല്‍സ്യബന്ധന അനുമതി നല്‍കുകയും ചെയ്ത ഉടനെയാണ് യു.എന്‍ ഇടപെടല്‍. വൈദ്യുതിയില്ലാത്ത ഗസ്സയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് യു.എന്നിനെ ആശങ്കയിലാക്കിയത്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."