കൊവാക്സ് പദ്ധതിയില്‍ ചേരില്ലെന്ന് യു.എസ്
വാഷിങ്ടണ്‍: കൊവിഡിനെതിരേ ഫലപ്രദമെന്ന് തെളിയുന്ന വാക്സിന് അവികസിത രാജ്യങ്ങള്‍ക്കും ലഭ്യമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് പദ്ധതിയില്‍ ചേരാനില്ലെന്ന് യു.എസ്. ഡബ്ല്യു.എച്ച്.ഒയുമായുള്ള യു.എസിന്റെ ഭിന്നത മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് സംഘടന മുന്‍കൈയെടുത്തു നടത്തുന്ന പദ്ധതിയോട് യു.എസ് വിമുഖത പ്രകടിപ്പിക്കുന്നത്. വാക്സിന് വികസിപ്പിക്കാനും ലോകമെങ്ങും വിതരണം ചെയ്യാനുമുള്ള സംരംഭമായ കൊവാക്സില്‍ 150ലേറെ രാജ്യങ്ങള്‍ അംഗങ്ങളാണ്. ഓഗസ്റ്റ് 31 ആയിരുന്നു ഇതില്‍ ചേരാനുള്ള അവസാന തീയതി.
അതേസമയം ഡബ്ല്യു.എച്ച്.ഒ പോലുള്ള ബഹുമുഖ സംഘടനകള്‍ നിര്‍ബന്ധപൂര്‍വം നടത്തുന്ന പ്രവര്‍ത്തനമായതിനാലാണ് കൊവാക്സിനോട് സഹകരിക്കാത്തതെന്ന് ട്രംപ് പറഞ്ഞിരുന്നു. വൈറസിനെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തില്‍ യു.എസ് അന്താരാഷ്ട്ര പങ്കാളികളുമായി യോജിച്ചു പ്രവര്‍ത്തിക്കും. എന്നാല്‍ കളങ്കിതമായ ഡബ്ല്യു.എച്ച്.ഒയുമായും ചൈനയുമായും സഹകരിക്കില്ല- വൈറ്റ്ഹൗസ് വക്താവ് ജൂഡ് ഡീരെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."