HOME
DETAILS
MAL
വീട്ടില്‍ വെള്ളം കയറി; പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദുരിതാശ്വാസ ക്യാംപില്‍
backup
August 29 2018 | 07:08 AM
എരമല്ലൂര്‍ : വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവുമാണ് എരമല്ലൂരിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രത്തില്‍ അഭയം തേടിയത്. വളമംഗലത്തെ നിച്ചു സീ ഫുഡ്സില്‍ മറ്റ് ്അമ്പതോളം കുടുംബങ്ങളോടൊപ്പമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരനും കുടുംബവും കഴിയുന്നത്. ഇവര്‍ ഒരാഴ്ചയായി ക്യാംപിലാണ്. ഇവര്‍ക്ക് സ്വാന്തനമായി മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരുന്നും ഭക്ഷ്യധാന്യ ഉല്പങ്ങളും എത്തിച്ചുകൊടുത്തു. പീലിങ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സ്വരൂപിച്ച തുകയും പ്രസിഡന്റിനെ ഏല്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."