HOME
DETAILS

മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥ പരിരക്ഷിച്ചു കൊണ്ട് കടല്‍ അവകാശ നിയമം അനിവാര്യമാണ്: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
backup
August 29 2018 | 07:08 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86

കൊല്ലം: വനമേഖലയില്‍ അധിവസിക്കുന്ന ആദിവാസി സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടുള്ള ചരിത്രപ്രധാനമായ വനാവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയതിന് സമാനമായി കടല്‍ അവകാശ നിയമം പാസാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പ്രളയ ദുരന്തല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്കുള്ള എം.പീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവിഭവങ്ങളിലുള്ള അവകാശം, സര്‍ക്കാര്‍ സര്‍വിസുകളില്‍ സംവരണം, വിദ്യാഭ്യാസ സംവരണം എന്നിവ വനാവകാശത്തിലൂടെ ആദിവാസികള്‍ക്ക് ലഭ്യമായതു പോലെ കടല്‍ അവകാശ നിയമത്തിലൂടെ സമാനമായ ജീവിത സാഹചര്യത്തില്‍ പരമ്പരാഗതമായി അധിവസിക്കുന്ന മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനാകും.
വനമേഖലയില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തി വനസംരക്ഷണ സമിതി രൂപീകരിച്ചതുപോലെ തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി തീരസംരക്ഷണ സേന രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
മത്സ്യമേഖലയുടെ ഏറെ കാലത്തെ ആവശ്യമായ കേന്ദ്ര ഫിഷറീസ് മന്ത്രാലയ രൂപീകരണം ഇനിയും വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം ലോകസഭ മണ്ഡലത്തില്‍ നിന്ന് പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 482 മത്സ്യത്തൊഴിലാളികളെയും എം.പീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
മത്സ്യ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഓണകോടിയും നല്‍കി ആദരിച്ച ചടങ്ങില്‍ സി.എസ്.ഐ കൊല്ലം - കൊട്ടാരക്കര ഭദ്രാസന അധിപന്‍ റവ. ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, ലത്തിന്‍ കത്തോലിക്ക കൊല്ലം രൂപതാ വികാരി ജനറല്‍ റവ. ഫാ. വിന്‍സന്റ് മച്ചാര്‍ഡോ, ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്‍ അസീസ് മൗലവി, ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജര്‍മ്മിയാസ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസ്, ഡോ. ജോജി വര്‍ഗീസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago