HOME
DETAILS

അനുമതിയില്ലാതെ റാലി; ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനെതിരേ കേസ്

  
backup
April 27 2019 | 10:04 AM

case-against-bjps-gautam-gambhir-for-election-rally-without-permission

ന്യൂഡല്‍ഹി:അനുമതി വാങ്ങാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിന് കിഴക്കന്‍ ഡെല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസ്. ഈ മാസം 25ന് ഡല്‍ഹിയിലെ ജങ്പുരയില്‍ ഗംഭീറിന്റെ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്നും അത് മാതൃകാ പെരുാറ്റചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 


ഗംഭീര്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വയ്ക്കുന്നതായി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി അതിഷി മെര്‍ലേന കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഡല്‍ഹി മെട്രോപൊളിറ്റീന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അതിഷി പരാതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ ഗംഭീറിന് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടി വരും. ഡല്‍ഹിയിലെ കരോള്‍ബാഘിലും രാജേന്ദ്ര നഗറിലും ട്ടര്‍ പട്ടികയിലുള്‍പ്പെട്ട ഗംഭീര്‍ രണ്ടു വോട്ടര്‍ ഐഡി ഉപയോഗിക്കുന്നതായി അതിഷി പറഞ്ഞു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമം17, 31 വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നാമനിര്‍ദേശപത്രിക സമര്‍പിക്കുമ്പോള്‍ രണ്ടു വോട്ടര്‍ ഐഡിയുള്ള കാര്യം ഗംഭീര്‍ മറച്ചുവച്ചതായും രാജേന്ദ്രനഗറില്‍ നിന്നുള്ള വോട്ടറാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നതെന്നും അതിഷി പറഞ്ഞു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തെറ്റായ വിവരം നല്‍കിയതിന് ജനപ്രാതിനിധ്യ നിയമം 125എ വകുപ്പ് പ്രകാരം ഗംഭീറിനെതിരേ കേസെടുക്കണമെന്നും അതിഷിയുടെ പരാതിയില്‍ പറയുന്നു.


കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി പിന്തുണച്ചിരുന്ന ഗംഭീറിന് കഴിഞ്ഞ മാസമാണ് ബിജെപി അംഗത്വം നല്‍കിയത്. പിന്നീട് കിഴക്കന്‍ ഡല്‍ഹിയില്‍ മഹേഷ് ഗിരിക്ക് പകരം ഗംഭീറിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ഥികളിലൊരാളാണ് ഗംഭീര്‍. 12 കോടിയിലധികമാണ് നാമനിര്‍ദേശ പത്രികയില്‍ ഗംഭീര്‍ രേഖപ്പെടുത്തിയ വാര്‍ഷിക വരുമാനം. മെയ് 12നാണ് ഡല്‍ഹിയിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago