സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 9 യൂനികോണ്‍സ് പ്രാരംഭ മൂലധനം നല്‍കും
കൊച്ചി: സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് വേഗത കൂട്ടാനായി പ്രാരംഭ മൂലധനം ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രഥമ ആക്‌സിലറേറ്റര്‍ വെന്‍ച്വര്‍ കാറ്റലിസ്റ്റായ 9 യൂനികോണ്‍സ് ഈ മേഖലയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തും. വെന്‍ച്വര്‍ കാറ്റലിസ്റ്റ്‌സില്‍ നിന്നാണ് 9 യൂനികോണ്‍സ് 100 കോടി രൂപ (14 ദശലക്ഷം യു.എസ് ഡോളര്‍) സമാഹരിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്റ്റാര്‍ട്ട് അപ്പുകളും നേരിടുന്ന പ്രധാന വെല്ലുവിളി പ്രാരംഭ മൂലധനത്തിന്റെ അഭാവമാണ്. അത്തരക്കാര്‍ പ്രാരംഭ ചെലവുകള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് വീട്ടുകാരെയോ സുഹൃത്തുക്കളെയോ ആണ്. ഇതിനൊരു പരിഹാരമാണ് 9 യൂനികോണ്‍സിന്റെ സഹായ ഹസ്തം.
ഇന്ത്യയിലെയും ആഗോളതലത്തിലെയും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തങ്ങളുടെ ശ്രമമെന്ന് 9 യൂനികോണ്‍സ് മാനേജിങ്് ഡയറക്ടര്‍ ഡോ.അപൂര്‍വ രഞ്ചന്‍ ശര്‍മ പറഞ്ഞു. നിലവില്‍ 36 യൂനികോണ്‍സ് ആണുള്ളത്. ഇത് താമസിയാതെ 140 എണ്ണമാക്കി ഉയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."