പാവങ്ങളെ കൊള്ളയടിച്ച ഒരൊറ്റ പ്രധാനമന്ത്രിയേയുള്ളൂ, അദ്ദേഹത്തിന്റെ പേര് നരേന്ദ്രമോദിയാണ്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കിയതിലും നോട്ട് നിരോധനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചയും യാതൊരു ആസൂത്രണമോ കൂടിയാലോചനയോ ഇല്ലാതെ നോട്ട് നിരോധിച്ച നടപടിയും വിഡ്ഡിത്തമാണ് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ആരും ഇതുപോലൊരു 'മണ്ടത്തരം' ചെയ്തിട്ടില്ലെന്നു രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ അധ്യക്ഷയായ അമ്മ സോണിയാഗാന്ധിയാണ് റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ചോറി (മോഷണം) നടത്തിയിരിക്കുന്നു. രാജ്യത്തെ ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ടിവന്നു. അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്ക് ഇക്കാരണത്താല്‍ തൊഴില്‍ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു.
22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. ഈ ജോലികളിലേക്കൊന്നും നിയമനം നടത്താന്‍ നരേന്ദ്രമോദിക്കു താല്‍പ്പര്യമില്ല. കോര്‍പ്പറേറ്റുകളായ സ്വന്തം സുഹൃത്തുക്കളെ സന്തോഷിപ്പിക്കാന്‍ മാത്രമേ അദ്ദേഹത്തിനു സമയമുള്ളൂ. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആദ്യ വര്‍ഷം തന്നെ ഈ 22 ലക്ഷം തസ്തികകളിലും നിയമനം നടത്തും. പഞ്ചായത്തുകളില്‍ 10 ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയില്‍ പാവങ്ങളെ കൊള്ളയടിച്ച ഒരൊറ്റ പ്രധാനമന്ത്രിയേയുള്ളൂ, അദ്ദേഹത്തിന്റെ പേര് നരേന്ദ്രമോദിയെന്നാണ്. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ പോരാട്ടം ആയിരുന്നുവെന്ന് നരേന്ദ്രമോദി ഇന്ത്യക്കാരോടു നുണപറയുകയായിരുന്നു. അത് കള്ളപ്പണത്തിനെതിരായ നീക്കമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഒരു കള്ളനും എ.ടി.എമ്മുകള്‍ക്കു മുന്‍പില്‍ വരിനില്‍ക്കുന്നത് ആരും കണ്ടില്ല. കര്‍ഷകരില്‍ നിന്ന് 10,000 കോടിരൂപയാണ് മോദി കൊള്ളയടിച്ചത്. എന്നിട്ട് ഈ പണം വ്യവസായികള്‍ക്കു കൊടുത്തു. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും ഇപ്പോള്‍ എവിടെയാണ്? ജയിലിലാണോ?- രാഹുല്‍ ചോദിച്ചു.
റായ്ബറേലിയിലെ ഒരു സാധാരണക്കാരനായ കര്‍ഷകന്‍ കൃഷിചെയ്യാനായി 20,000 രൂപ ബാങ്ക് വായ്പയെടുക്കുകയും അത് അടക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആ കര്‍ഷകനെ ജയിലിടക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് അധികാത്തില്‍ വന്നാല്‍ കര്‍ഷകര്‍ വായ്പയെടുത്തതിന്റെ പേരില്‍ ജയിലില്‍ പോവേണ്ടിവരില്ല. കര്‍ഷകര്‍ക്കു മാത്രമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക ബജറ്റ് കൊണ്ടുവരും. അതിലൂടെ ചുരുങ്ങിയ താങ്ങുവിലയും വിളകളുടെ നാഷനഷ്ടവും അതിന്റെ നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയും- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."