ഉപയോഗശൂന്യമായ പ്രൊട്ടീന്‍ പൗഡര്‍ വില്‍ക്കാന്‍ ശ്രമം; ആരോഗ്യവകുപ്പ് തടഞ്ഞു
പുതുക്കാട്: തലോര്‍ തലവണിക്കര റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടീന്‍ പൗഡര്‍ ഗോഡൗണില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്.
വെള്ളം കയറി ഉപയോഗശൂന്യമായ പ്രൊട്ടീന്‍ പൗഡറുകള്‍ പായ്ക്ക് ചെയ്ത് വില്‍പന നടത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു.
തലോര്‍ യൂണിക്ക് ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണു പരിശോധന നടന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നും എത്തിയ ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തിയത്. ഗോഡൗണില്‍ രണ്ടു കോടിയോളം വിലമതിക്കുന്ന പ്രൊട്ടീന്‍ പൗഡറുകള്‍ പ്രളയത്തെ തുടര്‍ന്നു വെള്ളം കയറി നശിച്ചിരുന്നു.
വെള്ളം കയറിയ ബോട്ടിലുകള്‍ പൊട്ടിച്ച് ചാക്കുകളിലാക്കി വില്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നുകൊണ്ടിരുന്നത്. വെള്ളം കയറിയ പ്രൊട്ടീന്‍ പൗഡര്‍ ബോട്ടിലുകളില്‍ രോഗാണുക്കള്‍ കയറിക്കൂടിയിരിക്കാമെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ ഓഫിസര്‍ പി.കെ രാജു, കൊടകര ബ്ലോക്ക് ആരോഗ്യവകുപ്പ് സൂപ്പര്‍വൈസര്‍ സി.ആര്‍ സുരേഷ് , നെന്മണിക്കര മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീല വാസു, പി.ആര്‍ ജയകുമാര്‍, പി.എം അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."