HOME
DETAILS

ചാലക്കുടിക്ക് കൈത്താങ്ങായി 'ഓണത്തോണി' പ്രവര്‍ത്തകര്‍

  
backup
August 29 2018 | 07:08 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99

തൃശൂര്‍: പ്രളയം മുക്കികളഞ്ഞ ചാലക്കുടിയില്‍ പുനര്‍നിര്‍മാണത്തിന്റെ പുതിയ ഗാഥാ രചിക്കുകയാണ് കാഞ്ഞങ്ങാട് മേലാങ്കോട്ട് നിന്നും വന്ന 'ഓണത്തോണി' വിദഗ്ധ തൊഴില്‍ സേന. തിരുവോണനാളിലാണ് പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ കര്‍മ്മനിരതരായി 34 അംഗ വിദഗ്ധ തൊഴില്‍ സേന ചാലക്കുടിയിലെത്തിയത്.
ചാലക്കുടി നഗരസഭാ പരിധിയില്‍ അഞ്ച് ദിവസം ക്യാംപ് ചെയ്താണ് പ്രവര്‍ത്തികള്‍. ചാലക്കുടി നഗരസഭയിലെ വാര്‍ഡ് 21 ലെ മൂലന്‍സ് കനാല്‍ ആനിക്കനാല്‍, രചനാ കനാല്‍, കെ.എസ്.ആര്‍.ടി.സി, കനാല്‍ എന്നിവിടങ്ങളിലാണ് ഇവര്‍ സേവനം തുടങ്ങിയത്. ഭാഗികമായി തകര്‍ന്ന വീടുകളില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് പണികള്‍ ഏറ്റെടുത്ത് നടത്തുന്നു. കിണറുകള്‍ വെളളം മേട്ടോര്‍ പമ്പ് ഉപയോഗിച്ച് വറ്റിച്ച് ശുദ്ധീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ചാലക്കുടി നഗരസഭചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിരവധി പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനുളള ദൗത്യവുമായി വൈറ്റ് ആര്‍മി, പ്രിസം അരയി സംഘം, മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ എത്തിയത്.
ചാലക്കുടി താലൂക്ക് ആശുപത്രി, മറ്റ് പൊതു സ്ഥലങ്ങല്‍, പാവപ്പെട്ടവരുടെ വീടുകള്‍ എന്നിവ അറ്റകുറ്റപ്പണി ചെയ്തും ശുചീകരിച്ചും പ്രവര്‍ത്തന ക്ഷമമാക്കുക, വീടുകള്‍ വാസയോഗ്യമാക്കുക, കടപുഴകി വീണ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുക, കിണറുകള്‍ വൃത്തിയാക്കുക, കെട്ടിടങ്ങളുടെ ചുമരുകള്‍ പെയിന്റ് ചെയ്ത് ഭംഗിയാക്കുക, ഇലക്ട്രിക്ക്-പ്ലംബിംഗ് ജോലി ഏറ്റെടുത്ത് നടത്തുക, ഫര്‍ണ്ണീച്ചറുകളും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും റിപ്പയര്‍ ചെയ്യുക എന്നീ പ്രവൃത്തികള്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതി.
പ്രദേശവാസികളുടെ ആവശ്യപ്രകാരം കൂടുതല്‍ ദിവസങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് ഓണത്തോണിയുടെ ക്യാപ്റ്റനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കൊടക്കാട് നാരായണന്‍ പറഞ്ഞു.
വിദഗ്ധരായ തൊഴിലാളികളുടെ സംഘമാണ് ഓണത്തോണിയിലുളളതെന്നറിഞ്ഞ് നിരവധി വീട്ടുകാര്‍ സേവനത്തിനായ് കാഞ്ഞങ്ങാട് സംഘത്തെ ക്ഷണിക്കുവാനെത്തി. ടീം മാനേജര്‍ സുരാസുവൈറ്റ് ആര്‍മി, അരയി സാങ്കേതിക വിഭാഗം കണ്‍വീനര്‍ കൂലോത്ത് നാരായണന്‍ വൈസ് ക്യാപ്റ്റന്‍ ജി ജയന്‍, അസിസ്റ്റന്റ് മാനേജര്‍ എച്ച്.എന്‍ പ്രകാശ് എന്നിവരാണ് നിര്‍ദ്ദേശം നല്‍കിയത്. ചാലക്കുടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ജയന്തി പ്രവീണ്‍, വൈ. ചെയര്‍മാന്‍ വിന്‍സന്‍ പാങ്ങാട്ടുപ്പറമ്പില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.വി മാര്‍ട്ടിന്‍, കൗണ്‍സിലര്‍മാരായ ഗീത ടീച്ചര്‍, അഡ്വ.ബിജു എസ് ചിറയത്ത്, സീമ ജോജോ, ജിയോ കിഴക്കുംതല എന്നിവരും 'ഓണത്തോണി'യോടൊപ്പമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago