സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പെരളശ്ശേരി ടൗണ്‍
പെരളശ്ശേരി: വാഹനങ്ങളെയും യാത്രക്കാരെയും ഉള്‍ക്കൊള്ളാനാകാതെ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പെരളശ്ശേരി ടൗണ്‍. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലെ പ്രധാന ടൗണായ പെരളശ്ശേശരി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും പരിഹരിക്കാന്‍ യാതൊരു നടപടികളുമുണ്ടായിട്ടില്ല.
പെരളശ്ശേരി അമ്പലത്തിലേക്ക് നാടിന്റെ പലഭാഗത്തുനിന്ന് നിരവധിയാളുകളാണ് എത്തുന്നത്. അതിനാല്‍ സ്ഥലപരിമിതി കാരണം ജങ്ഷനില്‍ ഗതാഗതസ്തംഭനം പതിവായിരിക്കുകയാണ്. തലശ്ശേരി-ചക്കരക്കല്‍, കണ്ണൂര്‍-കൂത്തുപറമ്പ് തുടങ്ങിയ റൂട്ടുകളിലെ ബസുകളും ഈ ടൗണ്‍ വഴിയാണ് കടന്നുപോകുന്നത്. ബസുകള്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് റോഡരികില്‍ നിര്‍ത്തുന്നതാണ് ഗതാഗത സ്തംഭനത്തിന് പ്രധാന കാരണം. കൂടാതെ ഓട്ടോ-ജീപ്പ് സ്റ്റാന്‍ഡുകളും ഈ ടൗണില്‍ തന്നെയാണ്.
പെരളശ്ശേരി ടൗണില്‍ ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ മുന്‍പേ ഉയര്‍ന്നിരുന്നു. ബസ് സ്റ്റാന്‍ഡ് നിലവില്‍ വന്നാല്‍ ഒരുപരിധി വരെ ഗതാഗത സ്തംഭനം ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."