മാവോയിസ്റ്റുകളെന്ന് സംശയം കോയമ്പത്തൂരില്‍ നിന്ന് നാലു പേര് നീലഗിരിയിലേക്ക് കടന്നു
ഗൂഡല്ലൂര്‍: കോയമ്പത്തൂര്‍ ജില്ലയില്‍ നിന്ന് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സ്ത്രീ ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘം നീലഗിരി ജില്ലയിലേക്ക് കടന്നതായി സൂചന. കൊയമ്പത്തൂര് പൊലിസാണ് ഇതു സംബന്ധിച്ച് നീലഗിരി ജില്ലാ പൊലിസ് മേധാവിക്ക് വിവരം നല്‍കിയത്.
മേട്ടുപാളയം വഴിയാണ് ഇവര്‍ നിലഗിരിയിലേക്ക് കടന്നതെന്നാണ് പൊലിസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചപ്പന, ബര്‍ളിയാര്‍, കക്കനഹള്ള, നാടുകാണി, താളൂര്‍, പാട്ടവയല്‍, എരുമാട്, ചോലാടി തുടങ്ങിയ പൊലിസ് ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമാണ് ജില്ലയിലേക്ക് കടത്തിവിടുന്നത്. ദൗത്യസേനയുടേയും പൊലിസിന്റെയും നേതൃത്വത്തില്‍ മഞ്ചൂര്‍ മേഖലയിലെ ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തി. പ്രധാന നഗരങ്ങളിലും പൊലിസ് സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരിയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും എസ്.പി മുരളിറംബ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോഡ്ജുകളും ഹോട്ടലുകളും ബസ് സ്റ്റാന്‍ഡുകളും പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."