പി. ജയരാജന് ഓണക്കോടി: കെ.പി.സി.സി അംഗത്തിന് താക്കീത്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ഐ.ആര്.പി.സി സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തി ഓണക്കോടി നല്‍കിയതിനു കെ.പി.സി.സി അംഗം കെ. പ്രമോദിനു ഡി.സി.സിയുടെ താക്കീത്. ഡി.സി.സി യോഗത്തില്‍ പ്രസിഡന്റ് സതീശന് പാച്ചേനിയാണു താക്കീത് നല്‍കിയത്. യോഗത്തില്‍ നിന്നു പ്രമോദ് വിട്ടുനിന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഭാരവാഹികളായ ട്രസ്റ്റുകളും പൊതുസ്ഥാപനങ്ങളും പാര്‍ട്ടിയുടെ ബഹുജന അടിത്തറ വര്‍ധിപ്പിക്കാനാണു ശ്രമിക്കേണ്ടതെന്നും പാര്‍ട്ടി ശത്രുക്കള്‍ക്കു പൊതുസ്വീകാര്യത ഉണ്ടാക്കാന്‍ നേതാക്കള്‍ തന്നെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പാച്ചേനി വ്യക്തമാക്കി. പ്രമോദ് ചെയര്‍മാനായ മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ട്രസ്റ്റ് ജില്ലയിലെ വയോജന, സാന്ത്വന കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി നല്‍കുന്നതിന്റെ ഭാഗമായാണ് ഐ.ആര്.പി.സി കേന്ദ്രത്തിലും ഓണക്കോടി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."