മുസ്‌ലിംലീഗിനെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങളിലും ഈ വര്‍ഷംതന്നെ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ ദേശീയ സമ്മേളനം ബംഗളൂരുവിലും എം.എസ്.എഫിന്റെ ദേശീയ സമ്മേളനം കേരളത്തിലും നടത്തും. മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ ഡിസംബറില്‍ തിരുവനന്തപുരത്തും ചേരും. മുസഫര്‍നഗര്‍ കലാപംമൂലം എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിനായി മുസഫര്‍നഗറിലെ ശിഹാബ് തങ്ങള്‍ നഗറില്‍ ബൈത്തുറഹ്മ പദ്ധതിക്കു കീഴില്‍ ഭവനങ്ങള്‍ നിര്‍മിക്കും. എം.പിമാരായ പി.വി അബ്ദുല്‍ വഹാബിനും ഇ.ടി മുഹമ്മദ് ബഷീറിനുമായിരിക്കും ഇതിന്റെ ചുമതല.
കല്ലടി മുഹമ്മദ് ഉള്‍പ്പെടെ ഒരുവര്‍ഷത്തിനുള്ളില്‍ മരിച്ച പഴയകാല പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോടെയാണ് രാവിലെ 10ന് യോഗം തുടങ്ങിയത്. ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി, പി.കെ കുഞ്ഞാലിക്കുട്ടി, ടി.എ അഹമ്മദ് കബീര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കേരളാ ഘടകം പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെ അഞ്ചുമണിക്ക് യോഗം സമാപിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, മുന്‍ എം.പി അബ്ദുര്‍റഹ്മാന്‍, കുര്‍റം അനീസ് ഉമര്‍, അഡ്വ. ഇഖ്ബാല്‍ അഹ്മദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.സി വടകര, സി.പി ബാവ ഹാജി, പി.കെ.കെ ബാവ, ഇബ്രാഹീം കുഞ്ഞ്, പി.കെ ബഷീര്‍, കെ.പി.എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, സി.കെ സുബൈര്‍, പി.കെ ഫിറോസ്, പാറക്കല്‍ അബ്ദുല്ല, കളത്തിങ്ങല്‍ അബ്ദുല്ല, പി.പി.എ കരീം, എം.സി കമറുദ്ദീന്‍, കെ.എസ് ഹംസ, സി.എച്ച് അബ്ദുല്‍ റഹ്മാന്‍, അഡ്വ. നൂര്‍ബിനാ റശീദ്, അഡ്വ. റഹ്മത്തുല്ല, ഷാഫി ചാലിയം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."