സി.പി.എം ആയുധം താഴെ വെച്ചാല്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയം അവസാനിക്കും: രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: സി.പി.എം ആയുധം താഴെ വെക്കാന്‍ അണികള്‍ക്ക് നിര്‍ദേശം കൊടുത്താല്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയം അവസാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എം വീണ് കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. നടന്നത് രാഷ്ട്രീയ കൊലപാതകമല്ല, കൊലയ്ക്ക് കാരണം രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലബാറില്‍ തുടക്കം കുറിച്ചത് പിണറായിയും കോടിയേരിയുമാണെന്നും സി.പി.എം കൊലയാളി സംഘമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകമാണെന്ന് പറയുന്ന റൂറല്‍ എസ്.പി ബി.അശോക് തന്റെ ഐ.പി.എസ് കണ്‍ഫേര്‍ഡ് ആക്കി തന്നതിന്റെ നന്ദി കാണിക്കുകയാണ്. സ്വഭാവ ദൂഷ്യത്തിന് നിരവധി ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബി.അശോകന് ഐ.പി.എസ് കിട്ടിയതിനെപ്പറ്റി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."