അസാധുവാക്കിയ 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ
മുംബൈ: അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
2016 നവംബര്‍ എട്ടിന് അര്‍ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി (15,310.73 ബില്യന്‍) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000 കോടി രൂപ (10720 കോടി) രൂപ മാത്രമാണ് ഇനി തിരിച്ചത്താനുള്ളതെന്നാണ് കണക്ക്. പിന്‍വലിച്ച അത്രയും തന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍.ബി.ഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ചു പ്രത്യേക സംവിധാനം വഴി എണ്ണിത്തിട്ടപ്പെടുത്തി. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റമാണിത്. പിന്നീടു നോട്ടുകളെല്ലാം നശിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."