HOME
DETAILS
MAL
ഹാജിമാര്‍ക്കുള്ള മൊബൈല്‍ ക്യാപ്സ്യൂള്‍ പദ്ധതി വിപുലപ്പെടുത്തുന്നു
backup
August 29 2018 | 09:08 AM
ജിദ്ദ: ഹാജിമാര്‍ക്ക് താമസത്തിനായി ഒരുക്കിയ മൊബൈല്‍ ക്യാപ്സ്യൂള്‍ പദ്ധതി അടുത്ത വര്‍ഷം മുതല്‍ വിപുലീകരിക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുങ്ങുന്നു. ഇത്തവണ കൂട്ടം തെറ്റുന്ന ഹാജിമാരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലികമായി ഒരുക്കിയ സംവിധാനമായിരുന്നു ഇത്. മിന അടക്കമുള്ള തിരക്കേറിയ ഇടങ്ങളിലേക്കാണ് അടുത്ത തവണ പദ്ധതി വ്യാപിപ്പിക്കുക.
ഹജ്ജ് വേളയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് ഇത്തരം ക്യാപ്സ്യൂളുകളില്‍ താമസിക്കാം. എവിടെയും എത്തിക്കാവുന്നതാണ് ഈ മൊബൈല്‍ ഹോട്ടല്‍. കുളിക്കാനും ഇസ്തിരിയിടാനും സൗകര്യമുï്. . ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആശ്വാസമാകും ഈ പദ്ധതി. ഇത്തവണ കൂട്ടം തെറ്റിപോയവര്ക്കായാണ് പദ്ധതി നടപ്പിലാക്കിയത്. ജപ്പാന് നിര്‍മിതമായ മൊബൈല്‍ ക്യാപ്സ്യൂള്‍ സര്‍ക്കാര്‍ ഇതര സേവന വിഭാഗമായ ഹദിയത്തുല്‍ ഹജ്ജ് ഉംറ സൊസൈറ്റിയാണ് ഇവിടെ എത്തിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം. വൈദ്യുതി ബന്ധം നിലച്ചാല്‍ വാതിലുകള്‍ താനെ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."