HOME
DETAILS
MAL
പാകിസ്താനെ നല്ല സുഹൃത്തായി കാണാനാകില്ലെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്
backup
April 27 2019 | 20:04 PM
ജെയ്പൂര്‍: പാകിസ്താന് ഒരിക്കല്‍പോലും ഇന്ത്യയുടെ സുഹൃത്താകാന്‍ കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. രാജസ്ഥാനിലെ ജെയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന് ഇന്ത്യയുടെ സുഹൃത്തായിരിക്കാന് ഒരിക്കല്‍പോലും കഴിയില്ല. ഇന്ത്യക്കെതിരേ പാകിസ്താന് നിഴല്‍ യുദ്ധം തുടരുകയാണ്. ഭീകരരുടെ താവളമായി മാറിയ ഒരു രാജ്യവുമായി ഒരിക്കല്‍പോലും സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. അഥവാ പാകിസ്താനെ നല്ല സുഹൃത്തായി പരിഗണിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ വലിയ വീഴ്ചയായിട്ടുമാത്രമേ കാണാനാകൂ എന്നും വി.കെ സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."