വഴിയില്‍ കൊടിയുംപിടിച്ച് നിന്നവരെ വണ്ടിയില്‍ നിന്നിറങ്ങി അഭിവാദ്യം അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി- വീഡിയോ
കൊച്ചി: ചീറിപ്പായുന്ന വാഹനവ്യൂഹത്തില്‍ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ കൊടിയും പിടിച്ച് കാത്തുനിന്ന അണികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കടുത്ത സുരക്ഷാ വലയത്തില്‍ ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലിറങ്ങി അഭിവാദ്യം ചെയ്താണ് രാഹുല്‍ യാത്ര തുടര്‍ന്നത്. ഇതിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയതാണ് രാഹുല്‍ ഗാന്ധി. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. സ്ത്രീകള്‍ അടക്കം കാത്തിരിക്കുന്നതും വാഹനം കടന്നുപോകുമ്പോള്‍ കൊടി വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ നിന്ന് കൈവീശി കാണിക്കുമെന്നു മാത്രമാണ് റോഡരികില്‍ കാത്തുനിന്നവര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ വണ്ടി നിര്‍ത്തിച്ച് രാഹുല്‍ ഇറങ്ങിവന്ന് എല്ലാവരെയും അഭിവാദ്യം ചെയ്തു. ഞെട്ടലോടെയാണ് അണികള്‍ രാഹുലിനെ വരവേറ്റത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് രാഹുലിന് അഭിവാദ്യം അറിയിച്ചു.
[video width="400" height="226" mp4="http://suprabhaatham.com/wp-content/uploads/2018/08/rahul.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."