HOME
DETAILS

പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

  
backup
July 21 2016 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b6

കല്‍പ്പറ്റ: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കൊച്ചി ഓഫിസ് കല്‍പ്പറ്റയിലെയും സമീപ പ്രദേശങ്ങളിലേയും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി മാധ്യമ ശില്‍പശാല(വാര്‍ത്താലാപ്) സംഘടിപ്പിച്ചു. സാഹിത്യകാരന്‍ ഒ.കെ ജോണി ശില്‍പശാല ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ ഔദ്യോഗിക ഭാഷ്യങ്ങളെ തമസ്‌കരിക്കുകയല്ല മറിച്ച് അവയെ പരിശോധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങള്‍ അല്ല ഗ്രാമീണ റിപ്പോര്‍ട്ടിങ്ങാണ് ഇന്ന് മരിച്ചു കൊണ്ടിരിക്കുന്നത്. നഗര കേന്ദ്രീകൃതമായ സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനം ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് പത്രപ്രവര്‍ത്തനത്തില്‍ വരുന്ന മാറുന്ന പ്രവണതകള്‍ ജേണലിസം സിലബസിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളൊന്നും ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പി.ഐ.ബി) ഡപ്യൂട്ടി ഡയറക്ടര്‍ എ.എം മയുഷ പി.ഐ.ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങിനെ സംബന്ധിച്ചും വിശദീകരിച്ചു. പി.ഐ.ബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന്‍ സ്വാഗതം പറഞ്ഞു. ഇന്ദ്രധനുഷ് ദൗത്യം വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയകൃഷ്ണന്‍ തയ്യില്‍ ക്ലാസെടുത്തു.
കുത്തിവയ്പിനെ സംബന്ധിച്ച അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപരിപാടികളില്‍ നിന്ന് വലിച്ചെറിയാവുന്ന സാമഗ്രികള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് സ്വച്ഛ ഭാരത് അഭിയാന്‍ തത്സ്ഥിതിയെ കുറിച്ച് ക്ലാസെടുത്തു കൊണ്ട് ജില്ലയിലെ സ്വച്ഛ ഭാരത് ദൗത്യത്തിന്റെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രജീഷ് കെ. പറഞ്ഞു.
മുനിസിപ്പല്‍ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന ഇടങ്ങളിലെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്താല്‍ 28 ദിവസത്തിനകം അതിന് പരിഹാരം ഉണ്ടാക്കുന്ന ജനാഗ്രഹ എന്ന ആപ്ലിക്കേഷന്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വയനാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കര്‍ഷകരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റയിലെ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു ദാസ് ക്ലാസെടുത്തു. സാമൂഹിക സുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷ അനിവാര്യമാണെന്നും ഭക്ഷ്യസുരക്ഷയുണ്ടാകാന്‍ സാമ്പത്തിക ഭദ്രതയേക്കാല്‍ ആവശ്യം പാരിസ്ഥിതിക ഭദ്രതയാണെന്നും അദ്ദേഹം പറഞ്ഞു.
എണ്‍പതോളം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താലാപ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago