മോദിക്കെതിരായ പരാമര്‍ശം: ശശിതരൂര്‍ ജൂണ്‍ ഏഴിന് കോടതിയില്‍ ഹാജരാകണം
ന്യൂഡല്‍ഹി: ശിവലിംഗത്തില്‍ തേള് ഇരിക്കുന്നതുപോലെയാണ് മോദിയെന്ന പരാമര്‍ശത്തിനെതിരേ ബി.ജെ.പി നേതാവ് നല്കിയ അപകീര്‍ത്തി കേസില്‍ ശശി തരൂരിന് ഡല്‍ഹിയിലെ അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നോട്ടിസ് അയച്ചു.
ജൂണ്‍ ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.
ശിവലിംഗത്തില്‍ തേള് ഇരിക്കുന്നതുപോലെയെന്ന് പറഞ്ഞത് ഒരു ആര്.എസ്.എസ് നേതാവാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. ഇത് അപകീര്ത്തികരമായതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് രാജിവ് ബബ്ബാറാണ് കേസ് നല്‍കിയത്.
ശിവനെ ആരാധിക്കുന്നവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രാജിവ് ബബ്ബാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബംഗളൂരു സാഹിത്യ സമ്മേളനത്തിലാണ് ശശിതരൂര്‍ തേള് പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."