വീണ് കാലൊടിഞ്ഞു ഗുരുതരാവസ്ഥയിലായ മലയാളിലെ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു
ദമാം: ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനായി ഒരുങ്ങുന്നതിടെ വീണ് ഗുരുതര പരിക്കേറ്റ മലയാളിയെ സാമൂഹ്യ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ കടുവയില്‍ സ്വദേശി ബാബുവാണ് ജുബൈലിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി നാട്ടില്‍ പോകാന്‍ സാധ്യമായത്. ഇവിടെ ഒരു കമ്പനിയില്‍ സാധാരണ തൊഴിലാളിയായി തൊഴിലെടുത്ത് വരുന്നതിനിടെ വീട് വെക്കാന്‍ വേണ്ടിയെടുത്ത ലോണും മറ്റു കടബാധ്യതകളും മൂലമാണ് ആറു വര്‍ഷം തുടര്‍ച്ചയായി പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം പിണഞ്ഞത്.
ജുബൈലില്‍താമസ സ്ഥലത്തു തെന്നി വീണാണ് അപകടം. വീഴ്ച്ചയില്‍ കാലിനുള്ളിലെ എല്ലുകള്‍ പൊടിഞ്ഞതിനാല്‍ അടിയന്തിരശസ്ത്രക്രിയക്ക് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാതെ ആശുപത്രിയില്‍ നിന്നും തിരിച്ചു എന്തുചെയ്യണമെന്നറിയാതെ റൂമില്‍ കഴിയുന്നതിടെയാണ് സഹായത്തിനായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയത്. ബാബുവിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കമ്പനിയിലെത്തി കുടിശ്ശികയും മറ്റും തീര്‍ത്തു യാത്രാടിക്കറ്റും നല്‍കി നാട്ടിലെക്ക് കയറ്റി വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."