അറബ് സഞ്ചാരികള്‍ക്ക് ഇന്ത്യ ഇഷ്ട കേന്ദ്രം; തൊട്ടു പിന്നില്‍ സഊദി
റിയാദ്: അറബ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇഷ്ട്ടമുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. വിവിധ അറബ് രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യന്‍ രണ്ടാം സ്ഥാനത്തെത്തിയത്. തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനത്തു സഊദി അറേബ്യയും ആദ്യ സ്ഥാനത്ത് ഈജിപ്തുമാണ്. ദുബായ് ആസ്ഥാനമായ പ്രമുഖ ടൂറിസം കമ്പനിയാണ് പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക മേഖലകളില്‍ ബന്ധപ്പെട്ടു മൂന്ന് മാസക്കാലയളവില്‍ പഠനം നടത്തിയത്. പഠനത്തില്‍ യാത്രികരുടെ ഇഷ്ട രാജ്യങ്ങളില്‍ ഈജിപ്ത് ഒന്നാം റാങ്കും ഇന്ത്യയും സഊദിയും രണ്ടും മൂന്നും റാങ്കുകളും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ വന്‍കുതിപ്പോടെയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
മിന എന്നറിയപ്പെടുന്ന പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ ഇരുപത്തഞ്ചു രാജ്യങ്ങളിലാണ് വീഗോ ടൂറിസം കമ്പനി പഠനം നടത്തിയത്. ടൂറിസത്തിന് പേരു കേട്ടതായ്‌ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ജ്യോര്‍ജിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനം തുര്‍ക്കിയും അഞ്ചാം സ്ഥാനം യു എ ഇയും കരസ്ഥമാക്കി. ബ്രിട്ടന്‍ പതിനാലാം റാങ്കിലും അമേരിക്ക പതിനെട്ടാം റാങ്കിലുമാണ്. ഇവിടങ്ങളില്‍ വിസ കിട്ടാനുള്ള ബുദ്ധിമുട്ടാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അറബ് യാത്രികരില്‍ നാലാം സ്ഥാനത്തിരുന്ന ഇന്ത്യയില്‍ പിന്നീട് അറബ് സഞ്ചാരികളില്‍ കനത്ത വര്‍ധനവാണ് ഉണ്ടാക്കിയത്. ഇതാണ് രണ്ടു റാങ്ക് മുന്നില്‍ ഏതാണ് കാരണം.
ഇതേ സമയത്ത് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ റമദാന്‍, മധ്യ വേനലവധി ആഘോഷിക്കാനുള്ള യാത്രകളും കൂടിയായപ്പോള്‍ വ്യോമ മേഖലയിലുണ്ടായ കനത്ത തിരക്കും റാങ്കിങ്ങില്‍ ഇന്ത്യയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഗോ റാങ്കിങ് പട്ടികയില്‍ ഉയര്‍ന്ന ഇടം നേടിയതോടെ ഇന്ത്യയിലേക്കുള്ള അറബ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും കൂടുമെന്നാണ് കരുതുന്നത്. സഊദിയില്‍ അടുത്തിടെ നടപ്പില്‍ വരുത്തിയ ടൂറിസം രംഗത്തെ ചലനങ്ങളും പുരാവസ്തു ഗവേഷണവും സംരക്ഷണവുമടക്കമുള്ള നടപടികള് സഞ്ചാരികള്‍ കൂടുതല്‍ അടുക്കാനിടയായായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."