HOME
DETAILS
MAL
2022 ലോകകപ്പ് ഫുട്ബോള്‍: ഫിഫ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നു
backup
April 27 2019 | 21:04 PM
ദോഹ: ഖത്തറില്‍ നടക്കുന്ന 2022ലെ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഫിഫ നിര്‍ത്തിവയ്ക്കുന്നു. ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളാന്‍ മേഖലയിലെ മറ്റൊരു രാജ്യത്തെ കൂടി നോക്കുന്നതിനാലാണിത്.
ഖത്തര്‍ ഇതിനകം ലോകകപ്പിനായി എട്ടു സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേസമയം ഫിഫ 32നു പകരം 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് കൂടുതല്‍ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ്. അതിനാല്‍ മറ്റൊരു രാജ്യത്ത് രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. കുവൈത്തിനെയും ഒമാനെയുമാണ് ഇതിനായി പരിഗണിക്കുന്നത്.
എന്നാല്‍ കുവൈത്തിലെ ഒരു സ്റ്റേഡിയത്തില്‍ 60,000 സീറ്റുകളുണ്ടെങ്കിലും മറ്റൊന്നില്‍ 26,000 സീറ്റേ ഉള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."