ഹോര്‍മുസ് കടലിടുക്കിനെതിരെ ഇറാന്‍ ഭീഷണി; മറികടക്കുമെന്നു സഊദി
റിയാദ്: ആഗോള എണ്ണകയറ്റുമതിയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ചെങ്കടലില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ അവകാശ വാഠം സഊദി തള്ളി. ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബല്‍മന്ദബ് കടലിടുക്കും ഗള്‍ഫ് ഉള്‍ക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലെ ഹുര്‍മുസ് കടലിടുക്കിന് ഭീഷണിയുമായാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് ഭാഗികമായി പോലും അടക്കാന്‍ ഇറാന് കഴിയില്ലെന്ന് സഊദി തിരിച്ചടിച്ചു. സഊദി ഊര്‍ജ, വ്യവസായ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഇബ്രാഹിം അല്‍മുഹന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള എണ്ണ കയറ്റുമതിയുടെ നല്ലൊരു പങ്കും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് അടക്കുന്ന പക്ഷം ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിന് യു.എന്‍ രക്ഷാ സമിതി അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രപ്രധാനമായ ഹുര്‍മുസ്, ബാബല്‍മന്ദബ് കടലിടുക്കുകള്‍ അടക്കുമെന്നും ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് ഭീഷണി മുഴക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹുര്‍മുസ്, ബാബല്‍മന്ദബ് കടലിടുക്കുകള്‍ അടക്കുന്നതിന് ഇറാന് കഴിയില്ലെന്ന് ഇബ്രാഹിം അല്‍മുഹന്ന സൂചിപ്പിച്ചത്. കഴിഞ്ഞ മാസം ഇവിടെ വെച്ച് രണ്ടു എണ്ണടാങ്കറുകള്‍ അക്രയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് സഊദി തങ്ങളുടെ എണ്ണകയറ്റുമതി നിര്‍ത്തി വെച്ചിരുന്നു.പിന്നീസ് സഖ്യ സേന സുരക്ഷാ ശക്തമാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും കയറ്റുമതി പുനഃരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."