ഗൂഗിളിനെതിരേ കുറ്റാരോപണവുമായി ട്രംപ്
വാഷിങ്ടണ്‍: ഗൂഗിള്‍ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ഐ.ടി മേഖലയിലെ ഉന്നതസ്ഥാപനങ്ങള്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സെര്‍ച്ച് റിസര്‍ട്ടായി നല്‍കുന്നത് വ്യക്തിവിരോധവും രാഷ്ട്രീയവിരോധവും പ്രതിഫലിക്കുന്ന വിവരങ്ങളാണെന്നാണ് ആരോപണം.
ഇക്കാരണത്താല്‍ പുറത്തുവരുന്നതു തികച്ചും മോശം വാര്‍ത്തകളാണെന്നും ട്രംപ്് കുറ്റപ്പെടുത്തി. ഗൂഗിളിനും മറ്റുമെതിരേ ഇക്കാരണത്താല്‍ ഫെഡറല്‍ നിയമലംഘനത്തിന്റെ പേരില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കി.
അതേസമയം, തങ്ങള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ രാഷ്ട്രീയവും വ്യക്തിവിരോധവും കലര്‍ത്താറില്ലെന്നു ഗൂഗിള്‍ വ്യക്തമാക്കി. ഗുഗിള്‍ സെര്‍ച്ചില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉടനടി ശരിയായ ഉത്തരം ലഭ്യമാക്കുകയെന്നതില്‍ മാത്രമാണു തങ്ങള്‍ക്കു ശ്രദ്ധയെന്നും ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."