വിവാഹമോചിതരും ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും പെന്‍ഷന്‍ തട്ടുന്നു
കൊണ്ടോട്ടി: സാമൂഹ്യ സുരക്ഷാ വിഭാഗത്തിലെ വിധവാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.
ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയില്‍ റവന്യൂ വകുപ്പ് അനുവദിച്ച വിധവാ സര്‍ട്ടിഫിക്കറ്റുളളവരേയും മാത്രം വിധവാ പെന്‍ഷന്‍ അര്‍ഹരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ റവന്യൂ അധികൃതര്‍ വിധവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരെ വിധവാ പെന്‍ഷനില്‍ നിന്ന് നീക്കം ചെയ്യും. ഭര്‍ത്താവുമായി വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നവരും, അകന്ന് കഴിയുന്നവരും വ്യാപകമായി വിധവാ പെന്‍ഷന്‍ തട്ടുന്നതായി കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കിയത്.
നിയമപരമായി വിവാഹമോചനം നടത്തിയവരെയും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരേയും വിധവാ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുളളവരുടെ അപേക്ഷ പരിഗണിക്കാനും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും പാടില്ല.
വിധവാ പെന്‍ഷന്‍ അനുവദിക്കുന്ന അവസരത്തില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തിയ്യതി, സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തും. എഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിലും റവന്യൂ അധികൃതര്‍ നല്‍കുന്ന വിധവാ സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍, തിയ്യതി, ഓഫിസ് എന്നിവയും സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തും. തുടര്‍ന്നാണ് പെന്‍ഷനുളള ഡാറ്റാഎന്‍ഡ്രി പൂര്‍ത്തിയാക്കുക. ഇതിനായി സേവന സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തദ്ദേശ സ്ഥാപനങ്ങളിലെ ഇടപെടലുകളെ തുടര്‍ന്ന് വിവാഹമോചിതരടക്കം നിരവധി പേര്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കിയത്. ഇത്തരത്തില്‍ കൃത്രിമം കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കും. സംസ്ഥാനത്ത് 13 ലക്ഷംപേര്‍ നിലവില്‍ വിധവാ പെന്‍ഷന് അര്‍ഹരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."