ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍ 36 ആയി നാലു പേര്‍ക്ക് ഡെങ്കിപ്പനി ബാധയും
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം 36 ആയി.
അതിനിടെ, ദിനംപ്രതി ഡിഫ്തീരിയ ബാധിതരുടെ എണ്ണം പെരുകുന്നതു ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ നാലു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഓമശ്ശേരി, പുതിയാപ്പ, ഒളവണ്ണ, തിരുവങ്ങൂര്‍ സ്വദേശികള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു യുവതിക്കും ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു എലിപ്പനി ബാധയും ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. വേങ്ങേരി സ്വദേശിയായ യുവാവിനാണ് എലിപ്പനി സ്ഥിരീകരിച്ചത്. ചെറുവണ്ണൂര്‍, കുരുവട്ടൂര്‍, കക്കോടി, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലായി ഏഴു പേര്‍ക്കു മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.
പനി ബാധിച്ച് ഇന്നലെ 1,038 പേരാണു ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 22 പേരെ കിടത്തി ചികിത്സയ്ക്കു വിധേയമാക്കി. വയറിളക്കം ബാധിച്ച് 313 പേരും ഇന്നലെ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."