രാജസ്ഥാന് ജയം
ജയ്പുര്‍: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റ് ജയം. ഹൈദരാബാദ് നേടിയ 160 റണ്‍സ് ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ടോസ് ലഭിച്ച രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
രാജസ്ഥാനു വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രഹാനയും ലിവിങ്സ്റ്റണും ചേര്‍ന്നു നേടിയത് 78 റണ്‍സ്. 39 റണ്‍സെടുത്ത രഹാനയും 44 റണ്‍സെടുത്ത ലിവിങ്സ്റ്റണും മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സ്മിത്തിനെ കൂട്ടുപിടിച്ച് മലയാളി താരം സഞ്ജു രാജസ്ഥാനെ നയിച്ചു. പുറത്താകാതെ 48 (32) റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സ് നാലു ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ്. അവസാന ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ഹൈദരാബാദിന്റെ നില പരുങ്ങലിലാണ്.
ഹൈദരാബാദിനായി മനീഷ് പാണ്ഡെ ശ്രദ്ധയോടെ ബാറ്റ് വീശി. 36 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ശ്രേയസ് ഗോപാലിന്റെ പന്തില്‍ സഞ്ജു സാംസണ്‍ പിടിച്ചാണ് മനീഷ് പുറത്തായത്. മനീഷ് പുറത്താകുമ്പോള്‍ 121 റണ്‍സായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍. 32 പന്ത് നേരിട്ട വാര്‍ണര്‍ 37 റണ്‍സുമായി പവലിയനിലേക്ക് മടങ്ങി. തോമസിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ വിജയ് ശങ്കറിനും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനായില്ല. ഭുവനേശ്വര്‍ കുമാര്‍ 4 പന്തില്‍ നിന്ന് ഒരു റണ്‍സും സ്വന്തമാക്കി. രാജസ്ഥാന്‍ ബൗളിങ് നിരയില്‍ എല്ലാവരും മെച്ചപ്പെട്ട പ്രകടനം നടത്തി. ആരോണ്‍, തോമസ്, ശ്രേയസ് ഗോപാല്‍, ഉനത്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വിതം വീഴ്ത്തി. ഈ സീസണിലെ ആദ്യപാദത്തില്‍ രാജസ്ഥാനെതിരേ ഹൈദരാബാദ് വെന്നിക്കൊടി പാറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."