ഒരുക്കങ്ങളായി; കൊച്ചി മെട്രോ സര്‍വിസ് 10 മിനുട്ട് ഇടവിട്ട്
സ്വന്തം ലേഖിക
കൊച്ചി: അഞ്ചര മാസത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി മെട്രോ സര്‍വിസ് പുനരാരംഭിക്കാന്‍ ഒരുക്കങ്ങളായി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23ന് നിര്‍ത്തിവച്ച േെമട്രാ സര്‍വിസ് ഈ മാസം ഏഴു മുതലാണ് പുനരാരംഭിക്കുക. 10 മിനുട്ട് ഇടവിട്ടാണ് സര്‍വിസ് നടത്തുക.
മെട്രോ സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കെ.എം.ആര്.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയ്ക്ക് സെപ്റ്റംബര്‍ ഏഴ്, എട്ട് തിയതികളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും രണ്ടു മുതല്‍ രാത്രി എട്ടു വരെയും പത്തു മിനുട്ട് ഇടവിട്ട് സര്‍വിസ് നടത്തും.
സെപ്റ്റംബര്‍ ഒമ്പതു മുതല്‍ തുടര്‍ച്ചയായി രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയും പത്തു മിനുട്ട് ഇടവിട്ട് സര്‍വിസ് നടത്തും.
12നും രണ്ടിനുമിടയില്‍ 20 മിനുട്ട് ഇടവിട്ടായിരിക്കും സര്‍വിസ്. ഞായറാഴ്ചകളില്‍ രാവിലെ എട്ടു മുതലേ സര്‍വിസ് ആരംഭിക്കുകയുള്ളൂ.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശീതീകരണ സംവിധാനങ്ങള്‍ പരമാവധി നിയന്ത്രിച്ചാണ് ഉപയോഗിക്കുക.
ഓരോ സ്റ്റേഷനിലും വായുപ്രവാഹത്തിനും ശുദ്ധവായു കയറുന്നതിനുമായി 20 സെക്കന്‍ഡ് ട്രെയിനിന്റെ വാതായനങ്ങള്‍ തുറന്നുവയ്ക്കും. സര്‍വിസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളില്‍ വായുപ്രവാഹത്തിനായി അഞ്ചു മിനുട്ട് ട്രെയിനിന്റെ വാതായനങ്ങള്‍ തുറന്നിടും.
മെട്രോ സര്‍വിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളും സ്റ്റേഷനുകളും അണുവിമുക്തമാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സര്‍വിസ് നിര്‍ത്തിവച്ചിരുന്ന കാലത്തും കൃത്യമായ ഇടവേളകളില്‍ ട്രെയിനുകളും സ്റ്റേഷനുകളും അണുവിമുക്തമാക്കിയിരുന്നു. സര്‍വിസ് ആരംഭിക്കുന്നതോടെ നാലുമണിക്കൂര്‍ ഇടവിട്ട് ട്രെയിന്‍, സ്റ്റേഷന് എന്നിവ അണുവിമുക്തമാക്കും. യാത്രക്കാരുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടാണ് മെട്രോ സര്‍വിസ് പുനരാരംഭിക്കുകയെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.
അതിനിടെ, മാര്‍ച്ച് 23ന് ഉപയോഗത്തിലുണ്ടായിരുന്ന കൊച്ചി വണ്‍ കാര്‍ഡുകളുടെ കാലാവധി നീട്ടിക്കൊടുക്കുമെന്നും സര്‍വിസ് നിര്ത്തിവയ്ക്കുമ്പാള് കാര്‍ഡുകളില്‍ ബാക്കിയുണ്ടായിരുന്ന തുക വിനിയോഗിക്കാന്‍ സംവിധാനമൊരുക്കുമെന്നും അധികൃതര്‍ സൂചന നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."