നാലു താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ
ന്യൂഡല്‍ഹി: മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ് എന്നിവരെ അര്‍ജുന അവാര്‍ഡിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു.
ഇന്ത്യയുടെ പുരുഷ ലോകകപ്പ് ടീമില്‍ ഇടം നേടിയവരാണ് ശുപാര്‍ശ ലഭിച്ച മൂന്ന് പുരുഷ താരങ്ങളും. സുപ്രിംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്, ബി.സി.സി.ഐ എന്നിവര്‍ കൂടിയാലോചിച്ചാണ് നാലുപേരെ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.
2016ല്‍ ഇന്ത്യക്കായി അരങ്ങേറിയ ബുംറ പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളറാണ്. 9 ടെസ്റ്റുകളില്‍നിന്ന് 48 വിക്കറ്റുകള്‍ ബുംറ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 2018ല്‍ 68 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് മുഹമ്മദ് ഷമി. ദീര്‍ഘകാലം ഇന്ത്യയുടെ ഏകദിന ടീമില്‍നിന്ന് പുറത്തായിരുന്ന ഷമി മികച്ച തിരിച്ചുവരവും നടത്തിയിരുന്നു.
ഏകദിന ടീമിലേക്ക് അടുത്തിടെ തിരിച്ചെത്തിയ താരമാണ് രവീന്ദ്ര ജഡേജയും.
വനിതാ താരമായ പൂനം യാദവ് ഇന്ത്യയുടെ മികച്ച സ്പിന്നറാണ്. ലോകത്തിലെ ഏറ്റവും മികച്ച 10 ബൗളര്‍മാരിലൊരാളാണ് പൂനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."