നെയ്മറിന് പണികിട്ടി; മൂന്ന് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്ക്
പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിന് മൂന്ന് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍നിന്ന് വിലക്ക്.
റഫറിമാരെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ തീരുമാനിച്ചത്. ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള മത്സരത്തില്‍ തോറ്റിരുന്നു. ഈ മത്സരത്തിനുശേഷം റഫറിമാരെയും വാറിനെയും നെയ്മര്‍ വിമര്‍ശിച്ചതാണ് നടപടിക്ക് കാരണം. അന്ന് തന്നെ യുവേഫ നെയ്മറിനെതിരേ അന്വേഷണവും നടപടിയും പ്രഖ്യാപിച്ചിരുന്നു.
യുനൈറ്റഡിനെതിരായ മത്സരത്തിന്റെ അവസാന മിനുട്ടില്‍ നേടിയ പെനാല്‍റ്റി ഗോളിനാണ് പി.എസ്.ജി തോറ്റ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്.
പരുക്ക് കാരണം നെയ്മര്‍ കളിച്ചിരുന്നില്ലെങ്കിലും താരം ട്വിറ്ററിലൂടെയാണ് അധികൃതരെ മോശമായ രീതിയില്‍ ചിത്രീകരിച്ചത്. ഫുട്ബോളിനെക്കുറിച്ച് എന്തെന്നറിയാത്തവരാണ് സ്ലോ മോഷന്‍ ക@ണ്ട് തീരുമാനമെടുത്തതെന്നായിരുന്നു നെയ്മറുടെ പരിഹാസം.
യുനൈറ്റഡിനെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചശേഷമായിരുന്നു രണ്ട@ാം പാദത്തില്‍ പി.എസ്.ജി അപ്രതീക്ഷിതമായ തോല്‍വി വഴങ്ങിയത്.
വിലക്ക് വന്നതോടെ അടുത്ത സീസണിലെ മൂന്ന് മത്സരങ്ങളായിരിക്കും താരത്തിന് നഷ്ടപ്പെടുക.
പരുക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ രണ്ടാഴ്ച മുമ്പാണ് കളത്തിലേക്ക് തിരിച്ചെത്തിയത്. നിലവില്‍ ഫ്രഞ്ച് ലീഗില്‍ ജേതാക്കളായ പി.എസ്.ജിക്ക് ഈ സീസണില്‍ ഇനി കാര്യമായ പോരാട്ടങ്ങളൊന്നും ബാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."