94 വര്‍ഷത്തിനു ശേഷം രാജ്യത്ത് ഏറ്റവും കുടൂതല്‍ മഴ കിട്ടിയത് ഓഗസ്റ്റില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കഴിഞ്ഞ 94 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ഏറ്റവും മഴ ലഭിച്ചത് കഴിഞ്ഞ ഓഗസ്റ്റില്‍. 327 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ മാസം രാജ്യത്ത് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1926ല്‍ 330.5 മില്ലിമീറ്റര്‍ മഴ ലഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. 1926ല്‍ പെയ്ത 330.5 മില്ലിമീറ്റര്‍ മഴയാണ് സര്‍വകാല റെക്കോഡ്. 258.2 മില്ലിമീറ്റര്‍ മഴയാണ് ഓഗസ്റ്റില്‍ ലഭിക്കുന്ന ശരാശരി മഴ.
അതേ സമയം കേരളത്തിലും ഇത്തവണ ഓഗസ്റ്റില്‍ റെക്കോഡ് മഴയായിരുന്നു. കഴിഞ്ഞ 70 വര്‍ഷം ലഭിച്ച ഓഗസ്റ്റിലെ മഴയില്‍ ഏറ്റവും മികച്ച ഏഴാമത്തെ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ലഭിച്ച മികച്ച നാലാമത്തെ ഓഗസ്റ്റ് കാലവര്‍ഷം. ഇത്തവണ ഓഗസ്റ്റില്‍ കേരളത്തില്‍ പെയ്തത് 575.7 മില്ലിമീറ്റര്‍. ഓഗസ്റ്റിലെ ശരാശരി മഴ 426.7 മില്ലിമീറ്റര്‍ ആണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച 951.4 മില്ലിമീറ്റര്‍ മഴയാണ് സര്‍വകാല റെക്കോര്‍ഡ്. 2018ല്‍ ലഭിച്ച 821.9 മില്ലി മീറ്റര്‍ രണ്ടാമതും. 2014ല്‍ പെയ്ത 733.9 മില്ലി മീറ്റര്‍ മൂന്നാമതുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജൂണ്‍, ജൂലൈ കാലവര്‍ഷം സാധാരണയില്‍ കുറയുന്നതായും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരിയെക്കാള്‍ കൂടുന്ന പ്രവണതയും കാണുന്നു. 2019ല്‍ ജൂണില്‍ സമീപ കാലത്തെ ഏറ്റവും കുറവ് മഴ (44 ശമതാനം കുറവ് ) ലഭിച്ചപ്പോള്‍. ഇത്തവണ 17ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ 2019ല്‍ 21ശതമാനം മഴ കുറഞ്ഞപ്പോള്‍ ഇത്തവണ 29ശതമാനയിരുന്നു കുറവ്. എന്നാല്‍ ഓഗസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 127ശതമനാം അധികം മഴ ലഭിച്ചപ്പോള്‍ ഇത്തവണ അത് 35ശതമാനം അധികമായിരുന്നു. കേരളത്തില്‍ കാലവര്‍ഷത്തില്‍ മഴയുടെ സ്വഭാവം മാറുന്നതിന്റെ സൂചനയായി തുടര്‍ച്ചയായി ഓഗസ്റ്റിലെ മഴ വര്‍ധിക്കുന്ന പ്രവണത കണക്കാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."