HOME
DETAILS
MAL
നാവികസേന 8.9 കോടി ഇന്ന് കൈമാറും
backup
August 29 2018 | 17:08 PM
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.9 കോടി രൂപയുടെ ചെക്ക് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്നു മുഖ്യമന്ത്രിക്ക് കൈമാറും. നാവികസേനാ മേധാവിയുടെ ഉള്‍പ്പെടെ മുഴുവന്‍ നാവിക ഉദ്യോഗസ്ഥരുടെയും ഒരു ദിവസത്തെ വേതനത്തില്‍ നിന്നാണ് ഈ തുക.
ദ്വിദിന സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ നാവികസേനാ മേധാവി വരാപ്പുഴ സന്ദര്‍ശിച്ചു. വരാപ്പുഴ യിലെ മുട്ടിനകത്ത് തകര്‍ന്ന വീടുകള്‍ നാവികസേന പുനര്‍ നിര്‍മിക്കും. ഇവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രവും അങ്കണവാടിയും പുനര്‍ നിര്‍മിച്ച് ഉപകരണങ്ങളും നല്‍കും. ചെറിയ കടമക്കുടിയില്‍ മൂന്നു വീടുകള്‍ പുനര്‍ നിര്‍മിക്കും. അഞ്ചു വീടുകള്‍ക്ക് മേല്ക്കൂരനിര്മിച്ച് നല്‍കും. അങ്കണവാടിയും പുനര്‍ നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."