HOME
DETAILS

രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ ചന്ദ്രന്റെ കുടുംബത്തിന് ജപ്തി ഭീഷണിയും

  
backup
April 28 2019 | 03:04 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf

പാറശാല: രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജപ്തി ഭീഷണിയും. എന്ത് ചെയ്യണമെന്നറിയാതെ നാലംഗ കുടുംബം.നെയ്യാറ്റിന്‍കര താലൂക്കില്‍ ചെങ്കല്‍ പഞ്ചായത്തില്‍ ആറയൂര്‍ ചന്ദ്രനിലയത്തില്‍ ചന്ദ്രന്‍ (44) നും കുടുംബവുമാണ് തുടര്‍ ജീവിതം എന്തെന്ന ചോദ്യചിഹ്നവുമായി നില്‍ക്കുന്നത്.  ചന്ദ്രന്‍ ഭാര്യ ശാലിനി ആറാം ക്ലാസില്‍ പഠിക്കുന്ന ദേവിനന്ദ, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ദേവീകൃഷ്ണ എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബമായിരുന്നു ആറയൂര്‍ ചന്ദ്രനിലയം.എന്നാല്‍ അഞ്ചു വര്‍ഷം മുന്‍പ് ഈ കുടുംബത്തിന്റെ സന്തോഷത്തിന് മങ്ങല്‍ ഏറ്റു തുടങ്ങി.  ചന്ദ്രന് വയറുവേദനയും കാല്‍ നീരുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ചന്ദ്രന്റെ ഇരു വൃക്കകളും നിലച്ചതായിരുന്നു രോഗം.തുടര്‍ന്ന് ഡയാലിസിസും ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം .ഒരു തവണ ഡയാലിസിസ് ചെയ്യുമ്പോള്‍ തന്നെ 5000 രൂപയില്‍ കൂടുതല്‍ വരും ചെലവ്.തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍നിന്നും ആകെ ഉണ്ടായിരുന്ന വീടും വസ്തുവുംവച്ച് 3 ലക്ഷം രൂപ ലോണ്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രന് രോഗം കാരണം ജോലിയ്ക്കു പോകാനോ പണം തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. നിലവില്‍ പലിശ അടക്കം 9,79661 രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇല്ലാത്ത പക്ഷം വീട് ജപ്തി ചെയ്യുമെന്നും പറയുന്നു.രണ്ട് വൃക്കകളും നഷ്ടപ്പെട്ട ചന്ദ്രന്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ആഹാരത്തിനായി വരെ ബന്ധുക്കളെ ആശ്രയിച്ചിരിയ്ക്കുകയാണ്.ഇനി ബന്ധുക്കള്‍ എത്ര നാള്‍ സഹായിക്കുമെന്നും അറിയില്ല. തന്റെ കുടുംബത്തിന്റെ ജപ്തി ഭീഷണി ഒഴിവാക്കുന്നതിനും മക്കളുടെ പഠനത്തിനും ഭക്ഷണത്തിനും ഇനി യാതൊരു നിവര്‍ത്തിയുമില്ല. കരുണ നിറഞ്ഞവര്‍ കനിയണമേയെന്ന അപേക്ഷ മാത്രമേ ഈ കുടുംബത്തിന് ഉള്ളു. ധനുവച്ചപുരം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട് നമ്പര്‍ : .0204001000003249
ഐ.എഫ്.എസ്.സി :ഡി.എല്‍.എക്‌സ്ബി 0000204
ഫോണ്‍: 8606269696, 9995302750

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago