കടല്‍ കരവിഴുങ്ങുന്ന പ്രതിഭാസം തുടരുന്നു
കഴക്കൂട്ടം: തെക്കന്‍ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരവെ ജില്ലയിലെ തുമ്പ, പുത്തന്‍തോപ്പ്, മര്യനാട് തീരങ്ങളില്‍ കടല്‍വെള്ളം ക്രമാതീതമായി കൂടുന്നതും കടല്‍ കര വിഴുങ്ങുന്ന പ്രതിഭാസവും തുടരുന്നു. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ് നിലനില്‍ക്കേ ഈ പ്രതിഭാസം തീരദേശ വാസികളില്‍ ഭയവും ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയോടെയാണ് കടല്‍ കരയിലേക്ക് കയറി തുടങ്ങിയത്. ഏകദേശം നൂറ് മീറ്ററോളം കര കടല്‍ വിഴുങ്ങിയതായാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
ഈ ഒരവസ്ഥ തുടങ്ങിയതോടെ പലയിടങ്ങളില്‍ നിന്നായി ഇവിടേക്ക് വരുന്ന നൂറ് കണക്കിന് ടൂറിസ്റ്റുകളുടെ ഒഴുക്കും നിലച്ചിട്ടുണ്ട്. മുന്‍കരുതല്‍ കണക്കിലെടുത്ത് തുമ്പയില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."