ഓണത്തിന് പാചകവാതക വിതരണം കാര്യക്ഷമമാക്കണം: കലക്ടര്‍
കോഴിക്കോട്: ഓണം സീസണില്‍ പാചകവാതക വിതരണം കാര്യക്ഷമമാക്കാന്‍ ജില്ലയിലെ ഗ്യാസ് വിതരണക്കാര്‍ക്കു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗ്യാസ് വിതരണക്കാരുടെയും ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു നിര്‍ദേശം.
ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള സംവിധാനം ഓരോ ഗ്യാസ് ഏജന്‍സിയിലുമുണ്ടാവണം. ഗ്യാസ് വിതരണം ബുക്കിങ്ങിന്റെ മുന്‍ഗണനാക്രമം അനുസരിച്ചു സുതാര്യമായി നടത്തണം. നിലവില്‍ അഞ്ച് കിലോമീറ്ററിനു മുകളില്‍ ദൂരമുള്ള സ്ഥലങ്ങളിലാണ് ഗ്യാസ് വിതരണത്തിന് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്.ചിലയിടങ്ങളില്‍ കൂടുതല്‍ തുക വാങ്ങുന്നുവെന്ന പരാതികളുയര്‍ന്നതിനാല്‍ അംഗീകൃത റേറ്റ് ചാര്‍ട്ട് എല്ലാ ഓഫിസുകളിലും പ്രദര്‍ശിപ്പിക്കണം. ഗ്യാസ് വിതരണത്തിലും ചാര്‍ജ് ഈടാക്കുന്നതിലും ക്രമക്കേട് കാണിക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏജന്‍സി ഉടമകള്‍ തയാറാവണം.
ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ തുടര്‍ന്നാല്‍ അത്തരം ഏജന്‍സികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
ഗ്യാസ് സിലിണ്ടറുമായി ഡെലിവറി വാഹനങ്ങള്‍ പുറത്തുപോവുന്ന സമയത്തുള്‍പ്പെടെ ഓഫിസില്‍ സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ പി.കെ വത്സല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."