HOME
DETAILS
MAL
ലൈഫ് മിഷന് ഫ്ളാറ്റ് വിവാദം സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്
backup
September 04 2020 | 03:09 AM
കരാര്‍ രേഖകള്‍ പുറത്തുവിട്ട് അനില്‍ അക്കര
വടക്കാഞ്ചേരി (തൃശൂര്‍): ലൈഫ് മിഷന് ഫ്ളാറ്റ് വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി അനില്‍ അക്കര എം.എല്‍.എ. നിര്‍മാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ലൈഫ് മിഷനാണ് നിര്‍മാണ കമ്പനിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഇതു സംബന്ധിച്ച് ലൈഫ് മിഷന് യൂണിടാക്കിന്റെ പദ്ധതി അംഗീകരിച്ചതിന്റെ രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി എ.സി മൊയ്തീന്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ് എന്നിവരടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും അനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."