റാഫേല്‍ ഇടപാട്: കോണ്‍ഗ്രസ് ആരോപണം തെറ്റെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ധനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും ആരോപണങ്ങള്‍ വിലയില്ലാത്തതാണ്. വിഷയത്തില്‍ അവര്‍ എത്രമാത്രം അജ്ഞരാണെന്നാണ് അതു വ്യക്തമാക്കുന്നത്.
റാഫേല്‍ ഇടപാടിലെ വിലയുടെ പേരില്‍ പലയിടത്തും പല ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചതെന്ന് ആരോപിച്ച അദ്ദേഹം എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ ഓരോ വിമാനത്തിനും ഒന്‍പതു ശതമാനം വച്ച് പണം കുറയുകയാണ് ചെയ്തതെന്നും അവകാശപ്പെട്ടു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുന്പില് 15 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. 10 വര്‍ഷത്തിലധികം കാലം ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കാലതാമസമുണ്ടാക്കിയിട്ടുണ്ടെന്നും ജെയ്റ്റ്ലി ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പദ്ധതിയില്‍ മുന്പത്തേക്കാള് 1000 കോടി രൂപ കൂടുതല്‍ ചെലവായെന്ന ബി.ജെ.പി നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരുടെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ വിശ്വാസ്യത നഷ്ടപ്പെട്ട രാഷ്ട്രീയക്കാരാണെന്നായിരുന്നു ജെയ്റ്റിലിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."