മസൂദ് അസ്ഹറിനെ ശപിച്ചിരുന്നെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒഴിവാക്കാമായിരുന്നു- പ്രഗ്യയെ പരിഹസിച്ച് ദിഗ് വിജയ് സിങ്
ഭോപാല്‍: രക്തസാക്ഷിയായ പൊലിസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെയെ അപമാനിച്ച ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ഠാക്കൂറിനെ പരിഹസിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ സിങ്.
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രജ്ഞാസിങ് ഒന്ന് ശപിച്ചിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒഴിവാക്കാമായിരുന്നുവെന്നാണ് ദിഗ്‌വിജയിന്റെ പരാമര്‍ശം.
ഭീകരര്‍ ഏത് നരകത്തില്‍ പോയൊളിച്ചാലും അവരെ പിടികൂടുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും അദ്ദേഹം പരിഹസിച്ചു. 'ഭീകരര്‍ ഏത് നരകത്തില്‍ പോയൊളിച്ചാലും പിടികൂടുമെന്നാണ് പ്രധാനമന്ത്രിയുടെ ഡയലോഗ്. പുല്‍വാമയും പത്താന്‍കോട്ടും ഉറിയും സംഭവിച്ചപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്'- അദ്ദേഹം ചോദിച്ചു.
ഈ രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിംങ്ങളും ക്രിസത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്നാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് ഈ ആളുകള്‍ പറയുന്നത്. ഈ രാജ്യം 500 വര്‍ഷത്തോളം മുസ്‌ലിംങ്ങളാണ് ഭരിച്ചത്. ഒരു മതവും അക്രമിക്കപ്പെട്ടിട്ടില്ല. മതം വില്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ സൂക്ഷിക്കണം ദിഗ് വിജയസിങ് പറഞ്ഞു.
നമ്മുടെ മതത്തില്‍ ഹര്‍ ഹര്‍ മഹാദേവ് എന്നാണ് പറയാറുള്ളത്. പക്ഷെ ബി.ജെ.പി ഇതിനെതിരായി 'ഹര്‍ ഹര്‍ മോദി' എന്ന് പറയുന്നു. ഗൂഗിളില്‍ ഫേക്കു (feku) എന്ന് സെര്‍ച്ച് ചെയ്താല്‍ ആരുടെ ഫോട്ടോയാണ് കാണുകയെന്ന് നമ്മളെല്ലാവര്‍ക്കും അറിയാമെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു.
തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി ഭയപ്പെട്ടെന്നും ഉമഭാരതിയടക്കമുള്ള നേതാക്കള്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയെന്നും ദിഗ് വിജയ പറഞ്ഞു. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയ്യതിയുടെ തൊട്ട് മുമ്പ് മാത്രമാണ് പ്രജ്ഞാ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."