HOME
DETAILS

ഇന്ത്യ തെറ്റുതിരുത്തണമെന്ന് ചൈന

  
backup
September 04 2020 | 03:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%ae%e0%b5%86

 


ബെയ്ജിങ്: ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് നടപടിയെന്നും തെറ്റുതിരുത്താന്‍ ഇന്ത്യ തയാറാകണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗയോ ഫെങ് ആവശ്യപ്പെട്ടു.
ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പെടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും ഉടലെടുത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നടപടി.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിലുള്ള ചില ആപ്പുകള്‍ അവ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സെര്‍വറുകളില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് ഐ.ടി മന്ത്രാലയത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിവെന്നും മന്ത്രായം വ്യക്തമാക്കിയിരുന്നു.
ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക് ടോക് അടക്കം 50 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നേരത്തേ നിരോധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago