HOME
DETAILS
MAL
ശൗചാലയം അടഞ്ഞുകിടക്കുന്നു; വിനോദ സഞ്ചാരികള്‍ ദുരിതത്തില്‍
backup
April 28 2019 | 05:04 AM
ബേപ്പൂര്‍: ബേപ്പൂര്‍ പുലിമുട്ടിലെ ശൗചാലയം തുറന്നു പ്രവര്‍ത്തിക്കാത്തത് വിനോദസഞ്ചാരികള്‍ക്കും പുലിമുട്ടിന് സമീപത്തെ താമസക്കാര്‍ക്കും ഒരുപോലെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ തുടങ്ങി അയല്‍ ജില്ലകളില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ ബേപ്പൂര്‍ പുലിമുട്ടില്‍ എത്തുന്നുണ്ട്.
അവധിദിവസങ്ങളില്‍ ആയിരത്തില്‍പരം ആളുകളും സാധാരണ പ്രവൃത്തിദിനങ്ങളില്‍ അഞ്ഞൂറില്പരം ആളുകളും വന്നു പോകുന്നുണ്ട്. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയിരുന്നതടക്കമുള്ള അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ശൗചാലയം സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും മിക്ക സമയവും അടഞ്ഞു കിടക്കുന്നത് കാരണം വിനോദസഞ്ചാരികള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വളരെയധികം പ്രയാസപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."