HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: രാജ്യംഅടിയന്തരാവസ്ഥയിലേക്കെന്ന് യൂത്ത് ലീഗ്
backup
August 29 2018 | 19:08 PM
കോഴിക്കോട്: മുതിര്‍ന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയില്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ബി.ജെ.പി ഭരണത്തില്‍ രാജ്യം അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നത്.
മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരേ രാജ്യത്ത് ശക്തിപ്പെടുന്ന സമരങ്ങളിലെ സജീവ സാന്നിധ്യമാണിവര്‍. മുസ്ലിം, ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും ചാപ്പ കുത്തി പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ച് തുറുങ്കിലടക്കാനാണ് ശ്രമം. രാജ്യവ്യാപകമായി ഈ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധമുയര്ത്തുമെന്നു യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."