ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍, 28 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി(കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
28 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റ്യാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."